വോള്‍ട്ട് സേവനം നല്‍കാന്‍ ഒരുങ്ങി എയര്‍ടെല്‍; ഒപ്പം 30 ജിബി സൗജന്യ ഡാറ്റയും

airte

റിലയന്‍സ് ജിയോയുമായി മത്സരിക്കാനായി അടുത്ത ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. ഇത്തവണ VoLTE സേവനം നല്‍കാന്‍ ഒരുങ്ങിയാണ് എയര്‍ടെലിന്റെ വരവ്. നിലവിലെ കണക്ഷനെ VoLTE ലേക്ക് മാറ്റാന്‍ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാണ് ബീറ്റ പ്രോഗ്രാം പരീക്ഷിക്കാനും 30 ജിബി സൗജന്യ ഡാറ്റ ഉപയോഗിക്കാനും സാധിക്കുകയുള്ളൂ.

പുതിയ ഒഎസ് ഡൗണ്‌ലോഡ് ചെയ്ത് VoLTE ലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍ 10 ജിബി ഡാറ്റയും നാലാമത്തെ ആഴ്ചയില്‍ പ്രകടന മികവ് സംബന്ധിച്ച പ്രതികരണം അറിയിക്കുമ്പോള്‍ 10 ജിബി ഡാറ്റയും എട്ട് ആഴ്ചക്കുള്ളില്‍ VoLTE അനുഭവങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കുമ്പോള്‍ 10 ജിബി ഡാറ്റയും ലഭിക്കും. ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് 30 ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നത്.

Top