വിപണിയില്‍ ഇടം ഉറപ്പിക്കുവാന്‍ മികച്ച രണ്ടു ഓഫറുകളുമായി എയര്‍ടെല്‍ രംഗത്ത്

airtel

മുംബൈ : മികച്ച രണ്ടു ഓഫറുകളുമായി എയര്‍ടെല്‍ വീണ്ടും എത്തി.

349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് ഇപ്പോള്‍ എയര്‍ടെല്‍ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.

ദിവസേന 2 ജിബിയുടെ ഡാറ്റയാണ് 349 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകും.

നേരത്തെ 349 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ നല്‍കിയിരുന്നത് 1.5 ജിബി ഡാറ്റ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഓഫറുകളില്‍ അത് ദിവസേന 2 ജിബിവരെയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് ലഭിക്കുന്നത് .

549 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .

ഇതിന്റെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ് .നേരത്തെ ഈ ഓഫറുകളില്‍ 2.5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത്.

Top