airtel introduce dual carrier technology

airte

ന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ എയര്‍ടെല്ലിന്റെ ഡ്യുവല്‍ കാരിയര്‍ ടെക്‌നോളജി. 3ജി നെറ്റ്‌വര്‍ക്കില്‍ 4ജിയുടെ വേഗത ലഭിക്കുന്ന ഡ്യുവല്‍ കാരിയര്‍ ടെക്‌നോളജി എയര്‍ടെല്‍ ഡല്‍ഹിയില്‍ പരീക്ഷിച്ചു. രാജ്യത്തു ഡ്യുവല്‍ കാരിയര്‍ ടെക്‌നോളി പരീക്ഷിക്കുന്ന ആദ്യത്തെ മൊബൈല്‍ സേവന ദാതാവാണ് എയര്‍ടെല്‍.

3ജി ഉപയോക്താക്കള്‍ക്കും 4ജിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണു ഡ്യുവല്‍ കാരിയര്‍ ടെക്‌നോളജിയുടെ പ്രത്യേകതയെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. ഡല്‍ഹി എന്‍സിആറില്‍ എയര്‍ടെല്ലിന് 11.43 മില്യണ്‍ ഉപയോക്താക്കളാണുള്ളത്.

എയര്‍ടെല്ലിന്റെ പ്രൊജക്ട് ലീപ് ഇന്റര്‍നെറ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പരിപാടിയുടെ ഭാഗമായാണു പുതിയ പദ്ധതി നടപ്പാക്കിയത്.

Top