ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ വമ്പന്‍ ഇളവുമായി എയര്‍ടെല്‍

airtel

ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ മികച്ച ഇളവുകളുമായി എയര്‍ടെല്‍ രംഗത്ത്. ആഗസ്റ്റ് 15ന് ജിഗാ ഫൈബര്‍ എന്ന പേരില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് എയര്‍ടെല്‍ പ്ലാനുകളില്‍ ഇളവ് നല്‍കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ചില സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് ആക്കിയതായാണ് റിപ്പോര്‍ട്ട്.

ഇപ്രകാരം തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ഒന്നായ ഹൈദരാബാദില്‍ അഞ്ച് ബ്രോഡ് പ്ലാനുകളാണ് ഉണ്ടായിരുന്നത്. ഇത് നാലെണ്ണമായി ചുരുങ്ങി. 349 മുതല്‍ 1299 രൂപ വരെയുള്ള പ്ലാനുകളില്‍ എട്ട് എംബി സെക്കന്‍ഡ് മുതല്‍ 100 എംബി/സെക്കന്‍ഡ് വരെ ഡാറ്റാ വേഗതയാണ് ഈ പ്ലാനുകളില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.

Top