ജിയോയെ വെല്ലാന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍ രംഗത്ത്

airtel

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ഓഫറുമായി ജിയോയുടെ പ്രധാന എതിരാളി എയര്‍ടെല്‍.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി ജിയോ അവതരിപ്പിച്ച 799 രൂപയുടെ ഓഫറിന് തുല്യമായ ഓഫറാണ് എയര്‍ടെലും അവതരിപ്പിച്ചിരിക്കുന്നത്.

799 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റ നിരക്കില്‍ 84 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുക.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫറിനൊപ്പം സൗജന്യ ലോക്കല്‍ എസ്ടിഡി കോളുകളും ഉണ്ടാവും. 28 ദിവസമാണ് കാലപരിധി.

എയര്‍ടെലിന്റെ അണ്‍ലിമിറ്റഡ് കോള്‍ ഓഫറില്‍ പ്രതിദിനം 250 മിനിറ്റ് അല്ലെങ്കില്‍ ആഴ്ചയില്‍ 1000 മിനിറ്റ് എന്ന ഉപയോഗ പരിധിയുണ്ടാവും.

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 ശതമാനം കാഷ്ബാക്കും ലഭിക്കും.

Top