വിമാനവുമായി മെക്കാനിക്ക് കടന്നു; നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണു

aero-flot

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. യാത്രക്കാര്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം നടന്നത്. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റില്‍ ടാസ്‌കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മെക്കാനിക്ക് റാഞ്ചിയത്. എന്നാല്‍ പറന്നുയര്‍ന്ന് അല്‍പ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈല്‍ തെക്കുവടക്ക് കെട്രോണ്‍ ദ്വീപില്‍ വിമാനം തകര്‍ന്നു വീണു.

വിമാനം പറത്തുന്നതിലെ പരിചയക്കുറവുകൊണ്ടോ തെറ്റായ നിര്‍ദ്ദേശം നല്‍കിയതിനാലോ ആവാം വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനം റാഞ്ചലിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം തട്ടിയെടുത്തയാള്‍ ഇതേ കമ്പനിയിലുള്ള 29 വയസ്സുള്ള ആണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top