വിമാനത്തില്‍ സ്വയംഭോഗം; സഹയാത്രികയുടെ പരാതിയില്‍ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ARREST

ന്യൂഡല്‍ഹി: വിമാനത്തില്‍ സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സഹയാത്രികയുടെ പരാതിയെ തുടര്‍ന്നാണ് റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരന്‍ അറസ്റ്റിലായത്.

ഇസ്താന്‍ബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഒരു സ്ത്രീ ഡല്‍ഹി പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് വിമാനം ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top