മാറ്റങ്ങളോടെ എയര്‍ ഇന്ത്യ; അന്താരാഷ്ട്ര വിമാന യാത്രക്കാരെ ആകര്‍ഷിക്കുവാന്‍

Air india

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കാന്‍ ഒരുങ്ങുന്നു. സീറ്റിങ് സംവിധാനത്തിന് പുറമെ ക്യാബിന്‍ ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തുകയാണ് എയര്‍ ഇന്ത്യ. പുതിയ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നതാണ്.

ഒപ്പം അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകള്‍ നല്‍കിയാണ് മാറ്റം വരുത്തുന്നത്. കൂടുതല്‍ സൗകര്യം ഒരുക്കുക വഴി കൂടുതല്‍ അന്തരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യയുടെ ലക്ഷ്യം.

Top