വായു മലിനീകരണം ; ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് തിരിച്ചടി നൽകുന്നു

ന്യൂഡൽഹി : ഇന്ത്യ ആഗോളതലത്തിൽ വളർന്ന് വരുന്ന രാജ്യമാണ്.

ലോക രാജ്യങ്ങൾക്കിടയിൽ എല്ലാ മേഖലയിലും ഇന്ത്യ തുല്യമായ സ്ഥാനം വഹിക്കുന്നുണ്ട്.

ഭാരത്തിന്റെ സംസ്കാരവും , ചരിത്രവും രാജ്യത്തേയ്ക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പ്രധാന ഘടകമാണ്.

രാജ്യാന്തര കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനും , വ്യാവസായത്തിനും അവസരം കണ്ടെത്തുന്നത് ഇന്ത്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്.

എന്നാൽ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് നിലവിൽ രാജ്യത്ത് രൂപാന്തരപ്പെട്ട വായു മലിനീകരണം.

ഡൽഹിയിൽ അനുഭവപ്പെട്ട വായുമലിനീകരണം ബാധിച്ചത് ബഹുഭൂരിപക്ഷ കോർപ്പറേഷനുകളിലെ മുതിർന്ന എക്സിക്യൂട്ടീവുകളെയാണ്.

ആരോഗ്യ നിലയെ ബാധിക്കുന്ന വായുമലിനീകരണം ഉണ്ടായതിനാൽ കമ്പനികൾ ഇവരെ തിരികെ വിളിക്കുകയാണ് ചെയ്തത്.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണ് ഇന്ത്യയുടെ നിലവിലെ സ്ഥിതിഗതികൾ ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്.

വാണിജ്യ രംഗത്തും, വിനോദ മേഖലയിലും ഡൽഹിയിലെ വായുമലിനീകരണം ബാധിച്ചിട്ടുണ്ട്.

എന്നാൽ അന്തരീക്ഷമലിനീകരണത്തിൽ നിന്ന് തലസ്ഥാനം പുറത്ത് വരുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്തിന് ചെറിയൊരു കോട്ടം സംഭവിച്ചിട്ടുണ്ട്.

ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നൽകുന്നതിനാൽ വിദേശികൾ വായു മലിനീകരണത്തെ ഭയക്കുന്നു.

അനുദിനം നിരവധി വിദേശികളാണ് തലസ്ഥാന നഗരിയിൽ എത്തിയിരുന്നത്. എന്നാൽ മലിനീകരണം അതിന് തടസമായി മാറി.

വിനോദ സഞ്ചാരികളെ ആശ്രയിച്ച് കച്ചവടം നടത്തുന്ന സാധാരണക്കാരായ ജനങ്ങളെയും , വിനോദ മേഖലയേയും തലസ്ഥാനത്തെ പുകമഞ്ഞ് അനിശ്ചിതത്വത്തിലാക്കി.

രാജ്യം ലോകത്തിൻ മുൻപിൽ തല താഴ്ത്തി നിൽക്കുന്നതിന്റെ കാരണം നമ്മൾ ഓരോ ഭാരതീയനുമാണെന്ന് ചിന്തിക്കണം.

റിപ്പോർട്ട് : രേഷ്മ പി എം

Top