പിടിച്ചു നില്‍ക്കാന്‍ വീണ്ടും വായ്പയെടുക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ

airindia

മുംബൈ : എയര്‍ ഇന്ത്യ വീണ്ടും 1500 കോടി വായ്പയെടുക്കാന്‍ ഒരുങ്ങുന്നു.

സെപ്തംബറിന് ശേഷം മൂന്നാം തവണയാണ് എയര്‍ ഇന്ത്യ വായ്പയെടുക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ 3250 കോടിയും ഒക്‌ടോബറില്‍ 1500 കോടിയുമായിരുന്നു എയര്‍ ഇന്ത്യ കടമെടുത്തിരുന്നത്.

വായ്പ നല്‍കാന്‍ തയാറുള്ള ബാങ്കുകളോട് ഡിസംബര്‍ 12നകം കമ്പനിയുമായി ബന്ധപ്പെടാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്ക് കത്തയയ്ക്കുകയും ചെയ്തു.

2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് ചേര്‍ന്ന ധനകാര്യ സമിതി യോഗത്തില്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നിലവില്‍ 52,000 കോടിയുടെ കടമാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്. കടത്തില്‍ നിന്ന് പിടിച്ചു നില്‍ക്കുന്നതിനായി എയര്‍ ഇന്ത്യ രണ്ടു ഫ്‌ളാറ്റുകള്‍ വിറ്റിരുന്നു.

Top