എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താനൊരുങ്ങുന്നു

Air india

ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരിതത്തിന് കൈത്താങ്ങായി ശമ്പളമില്ലാതെ വിമാനം പറത്താനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍. നിലവില്‍ ഫ്‌ളൈയിങ് അലവന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കേരളത്തിന്റെ സ്ഥിതി ഗതികള്‍ കണക്കിലെടുത്ത് പൈലറ്റുമാര്‍ സമരം മാറ്റി വെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാവുന്നത്.

ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി. മാത്രമല്ല, കേരളത്തിനു വേണ്ടി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Top