പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ചെന്നൈ: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. 131 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. യാത്ര തുടങ്ങി 20 മിനിറ്റിന് ശേഷമാണ് പക്ഷി വിമാനത്തില്‍ ഇടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു. യാത്രക്കാരെ പിന്നീടുള്ള വിമാനങ്ങളില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

Top