ഇന്ത്യയിലെ ആദ്യ പൈതൃകനഗരമായി അഹമ്മദാബാദിന് യുനെസ്‌കോ അംഗീകാരം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിന് ഇന്ത്യയിലെ ആദ്യ പൈതൃകനഗരമായി യുനെസ്‌കോ അംഗീകാരം നാല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യമായാണ് ഇത്തരമൊരംഗീകാരം ഇന്ത്യന്‍ നഗരത്തിനു കിട്ടുന്നത്.ഡൽഹിയും , മുബൈയും അഹമ്മദാബാദിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നു.

600 വര്‍ഷങ്ങള്‍ക്കു മുമ്പ് അഹമ്മദ് ഷാ സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. അഹമ്മദാബാദ് നഗരസഭ 1984ല്‍ ആദ്യമായി ഇവിടെ പൈതൃക സംരക്ഷണത്തെക്കുറിച്ച് പഠനം നടത്തി ഒരു പൈതൃകകേന്ദ്രവും സ്ഥാപിച്ചിരുന്നു.

2011ല്‍ യുനെസ്‌കോയുടെ ലോകപൈതൃക നഗരപ്പട്ടികയിലും അഹമ്മദാബാദ് സ്ഥാനം പിടിച്ചിരുന്നു.

Top