Ahead of MCD polls, Delhi BJP expels its 21 members

ന്യൂഡല്‍ഹി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് ഡല്‍ഹി ബിജെപി ഘടകം 21 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

അഞ്ചു മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ ആറു വര്‍ഷത്തേക്കാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

നിലവില്‍ കൗണ്‍സിലര്‍മാരായിരിക്കുന്നവരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇതിനെ വെല്ലുവിളിച്ച് കൊണ്ട് മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിയത്.

ഏപ്രില്‍ 23നാണ് ഡല്‍ഹിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top