കാത്തിരിപ്പിനൊടുവില്‍ പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറങ്ങി.

9.97 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്.

S3, S5, S7, S11 എന്നീ നാല് വേരിയന്റുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാവുക.
16.01 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന ടോപ് എന്‍ഡ് മോഡലില്‍ ഫോര്‍വീല്‍ഡ്രൈവും ഒരുങ്ങുന്നുണ്ട്.

s20

എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ നേടിയാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തിയിരിക്കുന്നത്.

മുന്‍ മോഡലിനെക്കാളും 20 bhp അധിക കരുത്തേകുന്ന എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോയുടെ പ്രധാന വിശേഷം. ഒപ്പം പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്‌കോര്‍പിയോയില്‍ മഹീന്ദ്ര നല്‍കുന്നുണ്ട്.

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനില്‍ അണിനിരക്കുന്ന സ്‌കോര്‍പിയോയില്‍ 120 bhp, 140 bhp എന്നീ ട്യൂണിംഗ് സ്ഥിതിവിശേഷമാണ് ഒരുങ്ങുന്നത്.

s30

120 bhp കരുത്തേകുന്ന പതിപ്പില്‍ 280 Nm torque ഉം 140 bhp കരുത്തേകുന്ന പതിപ്പില്‍ 320 Nm torque മാണ് ഉത്പാദിപ്പിക്കപ്പെടുക.120 bhp കരുത്തോടെയുള്ള S3, S5, S7 വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍,140 bhp കരുത്തേകുന്ന S7, S11 വേരിയന്റുകളില്‍ പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ഫ്രണ്ട് റിയര്‍ ബമ്പറുകളില്‍ ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

പ്രീമിയം വൈറ്റ് (S11 ല്‍ മാത്രം), ഡയമണ്ട് വൈറ്റ് (S11 ല്‍ ഒഴികെ), നപ്പോളി ബ്ലാക്, ഡി സാറ്റ് സില്‍വര്‍, മോള്‍ട്ടന്‍ റെഡ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാവുക.

Top