സാഹചര്യം മാറിയപ്പോള്‍ അടവ് നയം മാറ്റി രജനിയും . . ബി.ജെ.പിയുമായി ബന്ധമില്ലന്ന് . .

rajnikanth

ചെന്നൈ: യു.പിയിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ കൈവിട്ട് സുപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.

തനിക്ക് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മലക്കം മറിച്ചില്‍.

ആര്‍.എസ്.എസ് സൈതാന്തികന്‍ ഗുരുമൂര്‍ത്തിയുടെ സമ്മര്‍ദ്ദഫലമായാണ് രജനി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമിച്ചിരുന്നത്.

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ രജനിയെ ആര്‍.എസ്.എസ് ഉപദേശിച്ചത് തമിഴ് നാടിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുന്‍ നിര്‍ത്തി കൂടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘപരിവാറിനെ ഞെട്ടിച്ച് കൊണ്ടാണ് പുതിയ നിലപാട് രജനി വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും രജനി തുറന്നടിച്ചു. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് നടക്കുന്ന രാമ രാജ്യ രഥയാത്രയെയും അദ്ദേഹം തള്ളിക്കളഞ്ഞു. രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ല. പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top