After Rahul Gandhi shows torn kurta at meeting, BJP workers in Karnataka send him a new one

റാണെബെന്നൂര്‍: തന്റെ കീറിയ കുര്‍ത്ത രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ച രാഹുല്‍ ഗാന്ധിക്ക് കര്‍ണാടകയിലെ ഹൈവേരിയിലുള്ള ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മറുപടിയായി പുതിയ കുര്‍ത്ത അയച്ചു നല്‍കി. 40 ദിവസം മുമ്പാണ് രാഹുല്‍ ഗാന്ധി ബാങ്കില്‍നിന്ന് 4,000 രൂപ പിന്‍വലിച്ചത്. അതിനാല്‍ പുതിയ കുര്‍ത്ത വാങ്ങാന്‍ കയ്യില്‍ പണമുണ്ടാകില്ല.

അതുകൊണ്ടു തങ്ങള്‍ ഒരെണ്ണം അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ഈ സ്വഭാവത്തിന് വരും ദിവസങ്ങളില്‍ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് യുവമോര്‍ച്ച നേതാവ് ശ്രീനിവാസ് പറഞ്ഞു.

മൂന്നുദിവസം മുമ്പാണ് ഉത്തരാഖണ്ഡിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിനിടെ പോക്കറ്റില്‍ കയ്യിട്ട് കൂര്‍ത്ത കീറിയതാണെന്ന് രാഹുല്‍ ഗാന്ധി കാട്ടിയത്. എന്റെ കൂര്‍ത്ത കീറിയതാണെന്നും അതു കാര്യമാക്കുന്നില്ലെന്നും എന്നാല്‍ കീറിയ വസ്ത്രങ്ങള്‍ ധരിച്ച് മോദിയെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ഗാന്ധിയുടെ ഈ പ്രചാരണത്തെ ട്രോളി നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു.

Top