വീണ്ടും വായ്പാ തട്ടിപ്പ്‌ ;പി എന്‍ ബി ക്ക് പിന്നാലെ എസ് ബി ഐ

sbi

ചെന്നൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ വീണ്ടും സമാനമായ സംഭവവുമായി എസ് ബി ഐ. തമിഴ്‌നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്‌ക് ജ്വല്ലറി ഉടമ 842.15 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഭൂപേഷ് കുമാര്‍ ജെയിന്‍ അദ്ദേഹത്തിന്റെ ഭാര്യ നീത ജെയിന്‍ എന്നിവരാണ് ജ്വല്ലറിയുടെ ഉടമസ്ഥര്‍.

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോഷ്യമാണ് കനിഷ്‌കിന് വായ്പ നല്‍കിയത്. തട്ടിപ്പ് നടന്നെന്ന് കാണിച്ച് ജനുവരി 25നാണ് എസ്.ബി.ഐ, സി.ബി.ഐക്ക് പരാതി നല്‍കിയത്. വായ്പയുടെ പലിശയും ചേര്‍ന്നാല്‍ ആകെ നഷ്ടം 1000 കോടി കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ ടി നഗറിലാണ് ജ്വല്ലറിയുടെ രജിസ്‌റ്റേര്‍ഡ് ഓഫീസ്. ഉടമസ്ഥരുമായി ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബാങ്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എസ്.ബി.ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ മൗറീഷ്യസിലുണ്ടെന്നാണ് സംശയം.

Top