FZ 25 ന് ശേഷം യമഹ അവതരിപ്പിക്കുന്നു ഫേസര്‍ 25

FZ 25 ന് ശേഷം ജപ്പാന്‍ വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു ഫേസര്‍ 25.

FZ 25 ന് ശേഷം കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഫേസര്‍ 25. പുതിയ മോഡലിന്റെ ചാസി, എഞ്ചിന്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ എല്ലാം FZ 25 ല്‍ നിന്നും കടമെടുത്തതാണ്.

യമഹ FZ 25 ന്റെ ഫെയേഡ് വേര്‍ഷനാണ് ഫേസര്‍ 25. പുതിയ എല്‍ഇഡി ഡെയ്‌ടൈം പൊസിഷണിംഗ് ലൈറ്റും മോഡലിന്റെ ഫീച്ചറാണ്.

ഫേസര്‍ 150 യ്ക്ക് സമാനമായ അഗ്രസീവ് ഫ്രണ്ട് പ്രൊഫൈല്‍, സ്‌പോര്‍ടി ഫെയറിംഗിന് പിന്തുണയേകുന്നതാണ്. മികച്ച എയറോഡൈനാമിക്‌സിന് വേണ്ടി ഫുള്‍ ബോഡി ഫ്രണ്ട് ഫെയറിംഗാണ് ഫേസര്‍ 25 ന് ലഭിച്ചിരിക്കുന്നത്.

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഇല്ലാതെ, കാഴ്ചയില്‍ മാത്രമാണ് ഫേസര്‍ 25 പുതുമ നിലനിര്‍ത്തുന്നത്. FZ 25 ന് സമാനമായ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഫേസര്‍ 25 ന്റെ പവര്‍ഹൗസ്.

20 bhp കരുത്തും 20 NM torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. 43 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോഡലില്‍ യമഹ നല്‍കുന്ന വാഗ്ദാനം.

154 കിലോഗ്രാം ഭാരമാണ് ഫേസര്‍ 25 ന് ഉള്ളത്.

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, മള്‍ട്ടിഫംങ്ഷണല്‍ എല്‍ഇഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഫേസര്‍ 25 ന്റെ ഫീച്ചറുകള്‍.

1,28,335 രൂപയാണ് ഫേസര്‍ 25 ന്റെ എക്‌സ്‌ഷോറൂം വില.

Top