ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ?

messi

ലണ്ടന്‍: ലയണല്‍ മെസി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുമെന്ന് കരുതുന്നില്ലെന്ന് ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഫെറന്‍ സോറിയാനോ. മെസിയെ തനിക്ക് നന്നായി അറിയാം. മെസിയും കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം ബാഴ്‌സലോണയില്‍ സ്ഥിരതാമസമാക്കിയെന്നാണ് കരുതുന്നതെന്നും ബാഴ്‌സയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ സോറിയാനോ പറഞ്ഞു.

എന്നാല്‍ ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുന്നതോടെ താരം ക്ലബ് വിടാനുള്ള സാധ്യതയും സോറിയാനോ തള്ളി കളഞ്ഞില്ല. ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി ചൈനയിലോ യുഎസിലോ ഉള്ള ക്ലബില്‍ ചേര്‍ന്നേക്കാം. അതുവരെ മെസി ബാഴ്‌സയില്‍ തന്നെ തുടരുമെന്നാണ് കരുതുന്നതെന്നും സോറിയാനോ പറഞ്ഞു.

2003 മുതല്‍ 2008 ബാഴ്‌സലോണയുടെ വൈസ് പ്രസിഡന്റായിരുന്നു സോറിയാനോ.

Top