നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ധനവ്

ATM

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ധനവുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട്.

ബാങ്ക് അടിസ്ഥാനത്തിലുള്ള കണക്കാണ് ആര്‍ബിഐ പുറത്തുവിട്ടിരിക്കുന്നത്.

എടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 2016 നവംബറില്‍ പന്ത്രണ്ട് ശതമാനം വര്‍ധനവുണ്ടായിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 2017 ആകുമ്പോഴേക്കും 27 ശതമാനം വര്‍ധനവാണ് എടിഎം ഇടപാടുകളിലുണ്ടായിരിക്കുന്നത്.

നോട്ട് കൈമാറ്റത്തിനു പകരം ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം കൈമാറുന്ന രീതി വ്യാപിപ്പിക്കുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയിരുന്നു.

Top