കോട്ടയം നഗരപരിസരങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു

കോട്ടയം: ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി കോട്ടയം നഗരപരിസരങ്ങൾ.

ദിനംപ്രതി നഗരപരിസരങ്ങളില്‍ പെരുകുന്ന വലിപ്പമേറിയ ഒച്ചുകള്‍ ആഫ്രിക്കന്‍ ഒച്ചുകളില്‍പ്പെടുന്നതാണെന്നാണ്‌ പ്രാഥമിക നിഗമനം.

കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും ഇവയുടെ ശല്യം വ്യാപിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

കോട്ടയം റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള വീടുകളോട് ചേര്‍ന്നാണ് ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യം കണ്ടു തുടങ്ങിയത്.

വാഴ, പപ്പായ, ചെടികള്‍ തുടങ്ങിയവയാണ് ഒച്ചുകളുടെ ഇഷ്ടവിഭവങ്ങള്‍. പത്ത് വര്‍ഷം വരെ ആയുസുള്ള ഇവ ഒരുസമയം ആയിരത്തിലധികം മുട്ടയിടുമെന്നാണ് കണ്ടെത്തല്‍.

കടുത്ത ദുര്‍ഗന്ധവും കുട്ടികള്‍ക്കിടയില്‍ രോഗങ്ങള്‍ക്കും കാരണമാകുന്ന ഒച്ചിനെ നശിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രദ്ധയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രദേശത്തെ ഒട്ടുമിക്ക വീടുകളുടെയും വിറകുപുരകള്‍, ഷെഡുകള്‍, കുളിമുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒച്ച് കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുകയാണ്.

ആഫ്രിക്കന്‍ ഒച്ചുകൾ വ്യാപിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുമെന്ന ഭീതിയിലാണ് കോട്ടയത്തെ
ജനങ്ങൾ.

Top