സുരക്ഷാ പ്രശ്നങ്ങൾ കണക്കാക്കി അഫ്ഗാനിസ്ഥാൻ വാട്സ് ആപ്പ് നിരോധിക്കുന്നു

watsapp

കാബൂൾ : അഭിപ്രായ സ്വാതന്ത്ര്യം കർശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ സർക്കാർ വാട്സ് ആപ്പ് , ടെലിഗ്രാം എന്നി മെസേജിങ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിട്ടു.

സുരക്ഷാ പ്രശ്നങ്ങൾ കണക്കാക്കിയാണ് താൽകാലികമായി രാജ്യത്ത് നിന്ന് ആപ്പുകൾ നീക്കം ചെയ്യാൻ സ്വകാര്യ ടെലികമ്യൂണിക്കേഷൻ കമ്പനികളോട് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടത്.

വാട്സ് ആപ്പ് , ടെലിഗ്രാം എന്നിവയുടെ പ്രവർത്തനം നിലച്ചിരുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ സർക്കാർ സ്സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്നും, ഇത് അംഗീകരിക്കാൻ കഴിയില്ലായെന്നും നായിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ മുജീബ് ഖൽവാത്ഗാർ വ്യക്തമാക്കി.

ഭരണഘടന പ്രകാരം അഫ്ഗാനിസ്ഥാനിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിനീയമല്ല , വാട്ട്സ് ആപ്പ്, ടെലിഗ്രാം സ്വാതന്ത്രമായി സംസാരിക്കാനുള്ള മാർഗങ്ങളാണ്. അവയെ സർക്കാർ നിരോധിച്ചെങ്കിൽ നാളെ സർക്കാരിന് മാധ്യമങ്ങൾക്കെതിരെ നിൽക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൽക്കാലിക നിരോധനത്തിന്റെ കാരണം സുരക്ഷാ പ്രശ്നങ്ങളാണ് എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞിരുന്നു.

താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും വാട്ട്സ് ആപ്പ്, ടെലിഗ്രാം പലപ്പോഴും ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാറുണ്ടെന്ന് സർക്കാർ പറയുന്നു.

രാജ്യത്തിന്റെ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സർവീസിൽ നിന്ന് 20 ദിവസത്തെ നിരോധത്തെ സംബന്ധിച്ച് നിർദേശം ലഭിച്ചുവെന്ന് വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

Top