അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; 9 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

AFGANISTAAN

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ജ്യൂസ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജ്യൂസ്ജാനില്‍ ഒരു സംഘം ഭീകരര്‍ സുരക്ഷാ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Top