ഫഹദിന്റെ പേരില്‍ പരസ്യ തട്ടിപ്പ് ; സിം കാര്‍ഡിന്റെ ഉടമയുടെ മേല്‍വിലാസം കണ്ടെത്തി

ആലപ്പുഴ: നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യ തട്ടിപ്പുമായി ബന്ധപ്പെട്ട സിം കാര്‍ഡിന്റെ മേല്‍വിലാസം പൊലീസ് കണ്ടെത്തി.

കൊച്ചി വില്ലിങ്ടണ്‍ ഐലന്റ് കെ.പി.കെ.മേനോന്‍ റോഡ് ക്വാര്‍ട്ടര്‍ ഇ 46 ലെ ശരത്ചന്ദ്രന്‍ എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചെടുത്ത സിം കാര്‍ഡുള്ള ഫോണില്‍ നിന്നാണ് വാട്‌സ് ആപ് സന്ദേശം പോയിട്ടുള്ളത്.

ഇക്കാര്യം ശരത്ചന്ദ്രന്‍ അറിഞ്ഞതാണോയെന്നതില്‍ സംശയമുണ്ട്. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രന്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാണോയെന്നും സംശയിക്കുന്നു.

വിശദമായ സൈബര്‍ അന്വോഷണത്തിലാണ് മേല്‍വിലാസം ലഭ്യമായത്.

ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ നല്കിയത്. ഫഹദറിയാതെ നടത്തിയ പരസ്യം തട്ടിപ്പാണെന്നറിഞ്ഞ് അച്ഛനും സംവിധായകനുമായ ഫാസിലാണ് പരാതി നല്‍കിയത്.

Top