വീഡിയോകള്‍ക്കിടയില്‍ പരസ്യം; പബ്ലിഷേഴ്‌സുമായി വരുമാനം പങ്കിടാന്‍ ഫെയ്‌സ്ബുക്ക്

youtube

വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിച്ച് പബ്ലിഷേഴ്‌സുമായി വരുമാനം പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ സംരംഭം.

ലാഭത്തിന്റെ 55 ശതമാനം വീഡിയോ പബ്ലിഷ് ചെയ്ത ആള്‍ക്ക് നല്‍കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. ഓണ്‍ലൈന്‍ പരസ്യ ബിസിനസ് രംഗത്തെ ഭീമന്മാരായ യൂട്യൂബ് നല്‍കുന്ന ലാഭവിഹിതവും 55 ശതമാനമാണ്. നിലവില്‍ ഫെയ്‌സ്ബുക്കിലൂടെ ഉപയോക്താക്കള്‍ 10 കോടി മണിക്കൂറോളം സമയം വീഡിയോ കാണുന്നുണ്ട്.Related posts

Back to top