Adoor Prakash’s sons marriage

തിരുവനന്തപുരം: നോട്ടിന് വേണ്ടി പാവങ്ങള്‍ അലയുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് കോണ്‍ഗ്രസ്സ് നേതാവിന്റെ മകന്റെയും ബാറുടമയുടെ മകളുടെയും കല്യാണം.

ബാര്‍ കോഴയില്‍ തെളിവുകള്‍ പുറത്ത് വിട്ട് ‘മാന്യനായ’ ബാറുടമ ബിജു രമേശും മുന്‍ റവന്യുമന്ത്രിയും കോണ്‍ഗ്രസ്സ് എംഎല്‍എയുമായ അടൂര്‍ പ്രകാശുമൊന്നിച്ചാണ് കേരള ജനതക്ക് മുന്‍പില്‍ പണക്കൊഴുപ്പ് കാണിക്കാന്‍ ഒരുങ്ങുന്നത്.

ഇതിനായി മൈസൂര്‍ കൊട്ടാരമാതൃകയിലാണ് കല്യാണ മണ്ഡപത്തിന്റെ പ്രവേശനകവാടം ഒരുങ്ങിക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമാ സെറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇവിടുത്തെ ഓരോ വര്‍ക്കുകളും. കോടികളാണ് ഇതിനായി പൊടിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെ വിഭവങ്ങളടക്കം 100 കൂട്ടമാണ് തീന്‍മേശയില്‍ എത്തുന്നത്.

അണ്ണാ ഡിഎംകെയുടെ കേരളത്തിലെ നേതാവ് കൂടിയാണ് ബിജു രമേശ് എന്നതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചുമതലയുള്ള പനീര്‍ ശെല്‍വമടക്കമുള്ള ഉന്നതര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നുണ്ട്.

യുഡിഎഫ് മന്ത്രിസഭയെ ‘വേട്ടയാടിയ’ വ്യക്തിയാണ് ബിജു രമേശെങ്കിലും അടൂര്‍ പ്രകാശിന്റെ മകനാണ് വരനെന്നതിനാല്‍ കോണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും നേതാക്കളുടെ പടയും ശത്രുത മറന്ന് വിവാഹ പന്തലില്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

biju ramesh

പ്രമുഖ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ സിനിമ കലാ സംവിധായകരാണ് മണ്ഡപവും പന്തലുമെല്ലാം ഒരുക്കിയിരിക്കുന്നത്. വിവാഹ മാമാങ്കത്തിന് 100 കോടി രൂപയോളമാണ് ചിലവായി പ്രതീക്ഷിക്കുന്നതെങ്കിലും 40 കോടിയാണ് ചിലവെന്നാണ് അനൗദ്യോഗിക വിവരം.

ഇത്രയും പണം ധൂര്‍ത്തടിക്കാന്‍ നോട്ട് പ്രതിസന്ധിയുടെ ഈ സമയത്ത് എവിടെ നിന്ന് പണം കിട്ടിയെന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു. മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ ബാങ്കിങിലൂടെ നടത്താന്‍ പറ്റില്ലെന്നതും വ്യക്തമാണ്.

നോട്ട് അസാധുവാക്കലൊന്നും സമ്പന്നര്‍ക്കും ഉന്നതര്‍ക്കും ബാധകമല്ലെന്ന് വ്യക്തമാക്കി കേരള ജനതയുടെ മുന്നില്‍ ‘കൊഞ്ഞനം’ കുത്തിയാണ് ഈ വിവാഹ മാമാങ്കം തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള ഏട്ടേക്കറിലുള്ള രാജധാനി ഗാര്‍ഡന്‍സിലാണ് ആഡംബര വിവാഹപന്തല്‍. ഞായറാഴ്ച വൈകിട്ട്6 നും6.30 ഇടയിലാണ് അജയകൃഷ്ണനും മേഘ ബി രമേശും തമ്മിലുള്ള വിവാഹം.

BIJU

തമിഴ്‌നാട്-കേരള സംസ്ഥാന മന്ത്രിമാര്‍ അടക്കം ആയിരത്തോളം വിഐപികള്‍ വിവാഹത്തിനെത്തുമെന്നാണ് പ്രതീക്ഷ. മൈസൂര്‍ പാലസ് മോഡലിലാണ് പന്തലിന്റെ കവാടം ഒരുക്കിയിരിക്കുന്നത്.

അനധികൃതമായി നികത്തിയ പാര്‍വ്വതി പുത്തനാറ് നികത്തിയെടുത്ത ഭൂമിയാണ് വിവാഹ മാമങ്കമെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.
ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ലാന്നിരിക്കെയാണ് ആര്‍ഭാട വിവാഹത്തിന് വേദിയാകുന്നത്.ഇതിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി പരാതി നല്‍കിയിട്ടുണ്ട്. അടൂര്‍ പ്രകാശിന്റെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് കഴിഞ്ഞു.

biju-ramesh

കേരള കോണ്‍ഗ്രസ്സ് നടത്തിയ സമൂഹ വിവാഹത്തില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്ന് പരിശോധിച്ച വിജിലന്‍സിന് മുന്‍ റവന്യൂ മന്ത്രിയും എംഎല്‍എയുമായ അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്റെയും ബിജു രമേശിിന്റെ മകളുടെയും ആര്‍ഭാട വിവാഹം കണ്ടില്ലെന്ന് നടിക്കാനാകില്ല.

എന്‍ഫോഴ്‌സ്‌മെന്റ് – ഇന്‍കംടാക്‌സ് അധികൃതരും വിവാഹ മാമാങ്കം നിരീക്ഷിച്ച് വരികയാണ്.

Top