ഉത്തര്‍പ്രദേശില്‍ 1,001 വനിതകളുടെ സമൂഹവിവാഹം; പങ്കെടുത്ത് യോഗി ആദിത്യനാഥ്

yogi-adithyandh

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹ ശേഷം ദമ്പതികള്‍ക്ക് മുഖ്യമന്ത്രി ആശംസകളും നേര്‍ന്നു.

മുഖ്യമന്ത്രിയുടെ കൂട്ട വിവാഹ പദ്ധതിയും സാമൂഹ്യ ക്ഷേമ വകുപ്പും ചേര്‍ന്ന് 1,001 വനിതകളുടെ വിവാഹമാണ് ഇന്ന് നടത്തിയതെന്ന് ആദിത്യനാഥ് പറഞ്ഞു. ദമ്പതികള്‍ക്ക് ഏല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും വിജയകരമായി വിവാഹം നടത്തിയ ടീമിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഏപ്രിലില്‍ ഗോരഖ്പൂരില്‍ നടന്ന സമൂഹ വിവാഹചടങ്ങില്‍ ആദിത്യനാഥ് പങ്കെടുത്തിരുന്നു. 50 ബുദ്ധരുടേയും 25 മുസ്ലീംങ്ങളുടേയും വിവാഹമായിരുന്നു അന്ന് നടന്നത്.

Top