കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന്‌ സീരിയല്‍ നടി യമുന

yamuna

കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല സീരിയല്‍നടി നടി യമുന .അനാവശ്യമായി ശല്യം ചെയ്യുന്നവരോട് നോ എന്ന് പറഞ്ഞാല്‍ അത് ഒഴിവാക്കാന്‍ എളുപ്പമാണെന്ന് വിശ്വസിക്കുന്നതായി യമുന പറഞ്ഞു.

കാസ്റ്റിങ് കൗച്ചല്ല ഒരു കലാകാരന്റെ കഴിവിനാധാരം. കഴിവാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്.മറ്റ് ജോലികള്‍ പോലെതന്നെയാണ് അഭിനയവും. പ്രൊഫഷണലായ ഒരാള്‍ തെറ്റായ ഉദ്ദേശത്തോടെ കലാകാരനെ സമീപിക്കുമെന്ന് തോന്നുന്നില്ല.

ഒരു പ്രോജക്ടിന് കമ്മിറ്റഡായ ഒരു കലാകാരന്‍ മറ്റൊരു പ്രോജക്ടിനായി പരിഗണിക്കപ്പെടില്ല, അതിനാല്‍ ഓരോ സംവിധായകനും ഒരു പുതിയ മുഖത്തേക്ക് നോക്കിക്കൊള്ളും. കലാകാരന്മാര്‍ക്ക് ഇന്നത്തെ കാലത്ത് നല്ല പ്രാധാന്യമുണ്ട്. സ്വന്തം കഴിവില്‍ വിശ്വസിക്കുകയും കാസ്റ്റിങ്ങ് കൗച്ചിലുള്‍പ്പെടാതെ നോക്കണമെന്നായിരുന്നു സീരിയല്‍ നടി യമുന പറഞ്ഞത്.

Top