ശബരിമല സ്ത്രീ പ്രവേശനം ; സുപ്രീം കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് നടി ജയമാല

ബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് നടി ജയമാല രംഗത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് വിശ്വാസമെന്നും ജയമാല പറഞ്ഞു.

പൊതു ക്ഷേത്രങ്ങളില്‍ സ്ത്രീ വിവേചനം പാടില്ലന്നും, ശബരിമല പൊതു ക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് തുല്യ അവകാശമാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമല സന്ദര്‍ശനം നടത്തവെ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുമ്പ് ജയമാല വിവാദത്തിലായിരുന്നു.

Top