നടിയെ ആക്രമിച്ച കേസ്, ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 8ന് സമര്‍പ്പിക്കും

dileep-1

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 8ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം  സമർപ്പിക്കും.

ഗൂഢാലോചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക.

കുറ്റപത്രം സമർപ്പിച്ചാലും കേസിൽ അന്വേഷണം തുടരും. പിന്നീട് വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

Top