നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജിയെ നിയമിക്കണമെന്ന്, പൊലീസ് ഹൈക്കോടതിയിലേക്ക്

kerala-high-court

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കും. കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുക.

വിചാരണ കഴിവതും വേഗത്തിലാക്കണമെന്ന് കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റികൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പരാമര്‍ശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉണ്ടായിരുന്ന എല്ലാ ഹര്‍ജികളും തീര്‍പ്പാക്കിയിട്ടുണ്ട്.

Top