actress assault-vs achuthananthan

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്ക് പിന്തുണ അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. നടി നടത്തുന്ന എല്ലാ വിധ നിയമപോരാട്ടത്തിനും പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിഎസ് അറിയിച്ചു.

സംഭവം പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് പറഞ്ഞു. നടിയെയും കുടുംബത്തെയും ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ പ്രഖ്യാപിച്ചത്.

Top