actress assault case conspiracy must bring out kanam rajendran

kanam

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ നിലപാടില്‍ തന്നെയാണ് സിപിഐ ഉറച്ച് നില്‍ക്കുന്നത്. പ്രതികളെ പിടിച്ചെങ്കിലും ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കാനം ആവശ്യപ്പെട്ടു.

കേരളപൊലീസിന്റെ കഴിവാണ് പ്രതികളെ പിടികൂടിയതെന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവരും. പക്ഷെ ആ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിനുവേണ്ടി സര്‍ക്കാരും പൊലീസും ശ്രമിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

Top