ജയലളിതയുടെ ആര്‍ കെ നഗറില്‍ മത്സരിക്കാനാകില്ല ; വിശാലിന്റെ നാമനിര്‍ദ്ദേശ പത്രികയും തള്ളി

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ മത്സരിക്കാനൊരുങ്ങുന്ന നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി.

വിശാലിനെ പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.

ഡിസംബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ മത്സരിക്കാനിരുന്നത്.

സിനിമാ മേഖലയില്‍ സ്വതന്ത്രമായി നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍.

നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ.

അതേസമയം ജയലളിതയുടെ സഹോദരി പുത്രി ദീപയുടേയും പ്രകടന പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.

Top