Actor Jishnu Raghavan passes away after prolonged battle

കൊച്ചി: ചലച്ചിത്രനടന്‍ ജിഷ്ണു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനാണ്. ധന്യ രാജന്‍ ആണ് ഭാര്യ. നമ്മള്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി തുടങ്ങി 25ഓളം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമല ആയിരുന്നു അവസാനചിത്രം.

Top