ദുരുദ്ദേശത്തോടെ ഭാര്യയെ സ്പർശിച്ചു ; ട്രംപിനെതിരെ ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിന്‍ രംഗത്ത്

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിന്‍ രംഗത്ത്.

ഡൊണാള്‍ഡ് ട്രംപ് തന്റെ ഭാര്യയെ 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് ബില്ലിയുടെ ആരോപണം.

ട്വിറ്ററിലൂടെയാണ് ബില്ലി ബാള്‍ഡ്‌വിന്‍ ട്രംപിനെതിരായ ആരോപണം വ്യക്തമാക്കിയത്.

മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തിയിരുന്നു.

പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്റെ ഹെലികോപ്ടറില്‍ അറ്റ്‌ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതായി ബാള്‍ഡ്‌വിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയത്തില്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപ് ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ് .

1995 ലാണ് ഷൈന ഫിലിപ്‌സിനെ ബില്ലി ബാള്‍ഡ്‌വിന്‍ വിവാഹം കഴിക്കുന്നത്

Top