Actor Bill Paxton, known for roles in ‘Big Love,’ ‘Titanic,’ dies at 61

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍(61) അന്തരിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് അദ്ദേഹത്തിന്റെ മരണം.

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും തിളങ്ങിനിന്ന പാക്‌സ്ടണ്‍ ടൈറ്റാനിക്, അപ്പോളോ 13 എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടി. മൂന്നുവട്ടം ഗ്ലോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചിട്ടുള്ള പാക്‌സ്ണിന് നിരവധി അവര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ദി ടെര്‍മിനേറ്റര്‍(1984), എലിയന്‍സ്(1986), പ്രഡേറ്റര്‍ 2(1990), ട്രൂ ലൈസ്(1994), ട്വിസ്റ്റര്‍(1996) എന്നിവ പ്രമുഖ ചിത്രങ്ങളാണ്.

Top