പാചകവാതക സബ്‌സിഡി തീരുമാനം പിന്‍വലിക്കണമെന്ന് അച്യുതാനന്ദന്‍

vs achuthanandan

തിരുവനന്തപുരം: പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

സാധാരണ ജനങ്ങള്‍ക്കേറ്റ തിരിച്ചടിയാണിതെന്നും വി.എസ് പറഞ്ഞു.

പാചക വാതക സബ്‌സിഡി എടുത്തുകളയുന്നത് പൂര്‍ണമായും അവസാനിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

എന്നാല്‍, അര്‍ഹരായവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുമെന്നും, അനര്‍ഹരെ സബ്‌സിഡി ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

Top