എണ്ണവിലയില്‍ മാറ്റം വരുമ്പോള്‍ ഓരോ പമ്പിലും വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: എണ്ണവിലയില്‍ ദിവസവും മാറ്റം വരുത്തുമ്പോള്‍ ഓരോ പമ്പിലും വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ലിറ്ററിന് 15 പൈസയുടെ വരെ വ്യത്യാസം പമ്പുകളില്‍ ഉണ്ടാകും.

ഇന്ധനം പമ്പുകളില്‍ എത്തിക്കുന്നതിനുള്ള ചിലവ് പരിഗണിക്കുമ്പോള്‍ സംഭരണ ശാലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന പമ്പുകളില്‍ വില കുറവായിരിക്കും. ദിവസവും ഇന്ധന വില പരിഷ്‌കരിക്കരിക്കുമ്പാള്‍ ഇത് ഉള്‍പ്പടെ പമ്പുടമകള്‍ പരിഗണിക്കുമെന്നാണ് സൂചന.

രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പുതിയ പരിഷ്‌കാരം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുന്നത്. ദിവസവും പുതുക്കേണ്ട വില രാത്രി എട്ട് മണിയോടെ എണ്ണ കമ്പനികള്‍ പമ്പുടമകള്‍ക്ക് നല്‍കും. ഈ വില പമ്പുകള്‍ പ്രദര്‍ശിപ്പിക്കണം. ഇത് ചെയ്യാത്തവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Top