ഉത്തര്‍പ്രദേശില്‍ കാറപകടം ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

ACCIDENT

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ കാറപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കന്നൗജ് ജില്ലയിലെ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിലെ പാലത്തില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ദമ്പതികളും, മകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ലക്‌നൗവില്‍ നിന്നും വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന് കാരണമായത് അമിത വേഗതയാണെന്നാണ് സൂചന. ഉത്തര്‍പ്രദേശ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

Top