വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ്‌വാന്‍ പാഞ്ഞുകയറി അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

-accident

കോട്ടയം: പൊന്‍കുന്നം-പാലാ റോഡിലെ രണ്ടാം മൈലില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ്‌വാന്‍ പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്കാണ് പിക്കപ്പ്‌വാന്‍ പാഞ്ഞു കയറിയത്.

പനമറ്റം സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം സംഭവിച്ചത്. രണ്ടാം മൈല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ടുവന്ന പിക്കപ്പ്‌വാന്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ നിന്ന് ഒരു കുട്ടി പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

Top