ആയുര്‍-ഇളമാട് പാതയില്‍ വാഹനാപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

-accident

കുളത്തപ്പുഴ: ആയുര്‍-ഇളമാട് പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ കുളത്തൂപ്പുഴ സിഐ സി.എല്‍.സുധീര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

ഇളമാട് ചിറമുക്കിനു സമീപത്തെ വളവില്‍ വെച്ച് എതിര്‍ ദിശയില്‍ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ജിപ്പിന്റെ മുന്‍വശത്തെ ചില്ലു തകര്‍ത്തു സിഐയും ഡ്രൈവറും പുറത്തിറങ്ങിയിരുന്നു.

Top