മലപ്പുറത്ത് ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Road accident

മലപ്പുറം: മമ്പാട് ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. വാനിലെ യാത്രക്കാരാണ് മരിച്ചത്‌. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്​ബറും കുടുംബവുമാണ്​ മരിച്ചത്​. ഇന്ന്​ ഉച്ചക്ക്​ രണ്ടരക്കായിരുന്നു സംഭവം.

മഞ്ചേരിയില്‍ നിന്ന്​ എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച ഒാംനി വാനില്‍ ബസിടിക്കുകയായിരുന്നു. ​

Top