ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു മരണം; 64 പേര്‍ക്ക് പരിക്ക്

accident

റിയോ ഡി ഷാനെറോ: ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറായിസിലാണ് സംഭവം.

11 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു കാറുകളും അഞ്ചു ബസുകളും ഒരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിനു പിന്നാലെ വാഹനങ്ങള്‍ അഗ്നിക്കിരയായി. ഇതാണ് അപകടം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്.

Top