ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് അപകടം; മൂന്നു മലയാളികള്‍ മരിച്ചു 15 പേര്‍ക്ക് പരുക്ക്

accident

ബംഗളുരു: പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവിലേയ്ക്ക് പോകുന്ന വഴിക്ക് തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്.

Top