ABY Malayalam Movie Official Trailer-Vineeth Sreenivasan-Aju Varghese

വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുന്‍നിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാന സംരംഭമാണ് ഈ ചിത്രം. വിനീതിന്റെ വ്യത്യസ്ത അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം.

സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനില്‍ ജോണ്‍സണ്‍, ബിജിപാല്‍, ജെസണ്‍ ജെ നായര്‍ എന്നിവരാണ് സംഗീതം. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായ സുവിന്‍ കെ വര്‍ക്കിയാണ് എബിയുടെ നിര്‍മാണം.

Top