ടൊവിനോ ചിത്രം ‘അഭിയുടെ കഥ അനുവിന്റെയും’ ട്രെയിലര്‍ പുറത്തിറങ്ങി

abhiyude-kadha-anuvinteyum

ടൊവിനോ നായകനായി ഒരേസമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയ ബാജ്‌പേയാണ് ചിത്രത്തില്‍ നായിക.

പ്രശസ്ത ഛായാഗ്രാഹക ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് ഉദയഭാനു മഹേശ്വരനാണ്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാര്‍ച്ച് ഒന്‍പതിന് തിയേറ്ററുകളിലെത്തും.

Top