‘അഭിയുടെ കഥ അനുവിന്റേയും’ മലയാളം, തമിഴ് ടീസർ പുറത്ത്

ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ മലയാളം,തമിഴ് ടീസർ പുറത്തെത്തി.

മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക.

മലയാളത്തിൽ ‘അഭിയുടെ കഥ അനുവിന്റേയും എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഫഹദ് ഫാസിലാണ് റിലീസ് ചെയ്തത്.

ബി ആര്‍ വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ചിത്രം പ്രണയകഥയാണ്.

ടൊവീനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവിൽ അഭിനയിച്ച മലയാളം ചിത്രം.

തമിഴിൽ ‘അഭിയും അനുവും’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ജയംരവിയാണ് റിലീസ് ചെയ്തത്.

അതിസമ്പന്ന കുടുംബത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ എൻജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ബ്ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top