അഭിമന്യുവിന്റെ കൊല; ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ നേതാവിന് എസ്ഡിപിഐ വധഭീഷണി

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ ആലമുക്ക് യൂണിററ് സെക്രട്ടറി ശ്രീജിത്തിനും കുടുംബാംഗങ്ങള്‍ക്കും എസ്.ഡി.പി.ഐയുടെ വധഭീഷണി .

എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീജിത് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും പ്രദേശത്തെ എസ്.ഡി.പി.ഐക്കാരെക്കണ്ട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ ഭീഷണി.

കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍കോളുകള്‍ സഹിതം ശ്രീജിത് പരാതി നല്‍കി. പരാതിയെതുടര്‍ന്ന് പുലര്‍ച്ച ബെക്കിലെത്തിയ എട്ടംഗസംഘം ശ്രീജിത്തിന്റെ വീടിന്റെ മേല്‍ക്കൂര എറിഞ്ഞ് തകര്‍ത്തു. നാല് ബൈക്കുകളിലാണ് ഇവര്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top